വിശ്വാസ പ്രസ്താവന
വേദപുസ്തകമാണ് വിശ്വാസത്തിന്റെയും അതിന്റെ ആചരണത്തിന്റെയും സമ്പൂർണ്ണ അടിസ്ഥാന മെന്നും അത് സമ്പൂർണ്ണ പ്രചോദനം നല്കുന്നതും അബദ്ധരഹിതവുമാണെന്നും ഞങ്ങൾ വിശ്വസി ക്കുന്നു. (സങ്കീ. 119:160, 2 തിമൊ. 3:16,17)
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ത്രിത്വത്തിലും അതിന്റെ ദിവ്യപരിപൂർണ്ണതയിലും ഞങ്ങൾ വിശ്വസിക്കുന്നു. (മത്താ. 28:19)
സൃഷ്ടിപ്പിനെക്കുറിച്ച് ഉല്പത്തി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിനെ ഞങ്ങൾ വിശ്വസിക്കുന്നു. (ഉല്പ. 1, 2)
സാത്താൻ നിലം പതിച്ച ദൂതനാണെന്നും ദൈവ ത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ മുഖ്യ ശത്രുവാണെന്നും, അവൻ ഈ ലോകത്തിലെ അശുദ്ധിയുടെ ദൈവമാണെന്നും, അവന്റെ അന്ത്യം നിത്യമായ തീപ്പൊയ്കയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (യെശ. 14:12–15, യെഹെ. 28:11–19, മത്താ. 25:41, 2 കൊരി. 4:4, എഫെ. 6:10–17, വെളി. 20:10)
യേശുക്രിസ്തുവിന്റെ കന്യകാജനനത്തിലും തന്റെ പാപരഹിതമനുഷ്യത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. (മത്താ. 1:18–20, 2 കൊരി. 5:27, 1 പ. 2:22)
യേശുക്രിസ്തുവിന്റെ ദിവ്യത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. യേശുക്രിസ്തു ദൈവത്തിന്റെ ഏകജാതനായ പുത്രനാണെന്നും ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേയുള്ള ഏകമദ്ധ്യസ്ഥനാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (യോഹ. 10:30, 1:1–14, 2 കൊരി. 5:19)
പരിശുദ്ധാത്മാവാണ് യേശുക്രിസ്തുവിന്റെ ദിവ്യ കാര്യസ്ഥനായി സഭകളിൽ പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (ലൂക്കാ. 24:49, യോഹ. 14:16,17, അപ്പോ.പ്ര. 1:4,5,8, 2:1–4, എഫെ. 5:18,20)
സഭയുടെ ശുശ്രൂഷാസ്ഥാനികൾ പാസ്റ്റർ, ഡീക്കൻ (ശുശ്രൂഷകൻ) എന്നിവരാണെന്നും (1 തിമൊ. 3:1–13, അപ്പോ.പ്ര. 6:1–6), പുതിയ നിയമസഭയിലെ കൂദാശകൾ വിശ്വസിക്കുന്നവർക്ക് ഉള്ള സ്നാനവും തിരുവത്താഴവും (ഓർമ്മയ്ക്കായി) ആണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (മ. 28:19, 1 കൊ. 1:23–30)
ദൈവത്തിന്റെ സ്വരൂപത്തിൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടുവെന്നും, സ്വമേധയാ ചെയ്ത അതിക്രമങ്ങളാൽ തന്റെ പാപരഹിത അവസ്ഥയിൽ നിന്ന് വീണുവെന്നും, അതുമൂലം സകല മനുഷ്യരും പാപികളാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (ഉല്പ. 1:26, 3:6–24, റോമ. 5:12,19)
യേശുവിന്റെ പീഡാനുഭവവും ക്രൂശുമരണവും മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുവേണ്ടി യാണെന്നും, തന്നിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ അത് സഫലമാകുകയുള്ളു എന്നും ഞങ്ങൾ വിശ്വസിക്കുന്നു. (യെശ. 53:6, എബ്രാ. 2:9, 1 പത്രൊ. 2:24, 3:18, 2 പത്രൊ. 3:9, 1 യോഹ. 2:2)
യേശുക്രിസ്തുവിന്റെ ശാരീരിക പുനരുത്ഥാന ത്തിലും സ്വർഗ്ഗാരോഹണത്തിലും തന്റെ വിശുദ്ധ ന്മാരുടെ പുനരുത്ഥാനത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. യേശുക്രിസ്തു ഈ ലോകത്തെ ന്യായം വിധിക്കുന്നതിനായി പിതാവായ ദൈവം ഒരു ദിവസത്തെ കല്പിച്ചാക്കിയിട്ടുണ്ടെന്നും, അന്ന് ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്ക പ്രതിഫലം ലഭിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (മത്താ. 28:1–7, അപ്പോ.പ്ര. 1:9–11, 1 കൊരി. 15:42–58, 1 തെസ്സ. 4:13–18).
കർത്താവിന്റെ രണ്ടാമത്തെ വരവ് ജാതീയ കാല ഘട്ടത്തിലെ മഹത്വപൂർണ്ണമായ സംഭവമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (യോഹ. 14:1–6, 1 തെസ്സ. 4:13–18, 2 തെസ്സ. 2:8, വെളി. 19, 20:11–15, 21:8)
കൃപയാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഏതൊരു പാപിക്കും രക്ഷ പ്രാപിക്കാമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. (ലൂക്കാ. 13:3–5, യോഹ. 3:16–18, അപ്പോ.പ്ര. 20:21, റോമ. 6:23, എഫെ. 2:8,9) പരിശുദ്ധാത്മാവ് പാപികൾക്ക് പാപബോധം വരുത്തുകയും, പരിശുദ്ധാത്മാവിനാൽ ഓരോ വിശ്വാസിയെയും മുദ്രയിടുകയും, പരിശുദ്ധാത്മാവ് അവരിൽ വസിക്കുകയും ചെയ്യുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നു. (യോഹ. 3:6, 16:8–9, റോമ. 8:9–11, 1 കൊരി. 6:19,20, എഫെ. 4:30, തീത്തൊ. 3:5)
രക്ഷയ്ക്കായി യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും സുരക്ഷിതനാണെന്നും അവൻ ഒരുനാളും നശിച്ചു പോകുകയില്ല എന്നും ഞങ്ങൾ വിശ്വസിക്കുന്നു. (യോഹ. 3:36, 5:24, 10:27–30, റോമ. 8:35–39, എബ്രാ. 10:39, 1 പത്രൊ. 1:5)
തന്റെ മക്കൾ എന്നപോലെ ദൈവം വിശ്വാസി കളോട് ഇടപെടുകയും അനുസരണം കെട്ടവരെ ശിക്ഷിക്കുകയും അനുസരിക്കുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്യുന്നു എന്നും ഞങ്ങൾ വിശ്വസിക്കുന്നു. (2 യോഹ. 8, വെളി. 22:12, മത്താ. 16:27, 25:14–23, എബ്രാ. 12:5–11)
യേശുക്രിസ്തുവാണ് സഭ സ്ഥാപിച്ചതെന്നും ക്രിസ്തുവിന്റെ ദൗത്യം നിറവേറ്റുന്നതിനായിട്ടാണ് സ്വതന്ത്ര ഭരണാവകാശമുള്ളതെന്നും, വേദപുസ്തക പ്രകാരം സ്നാനമേറ്റ വിശ്വാസികളുടെ കൂട്ടമായി സഭ നിലകൊള്ളുന്നതെന്നും ഞങ്ങൾ വിശ്വസിക്കുന്നു. പുതിയ നിയമസഭയ്ക്കു മാത്രമാണ് യേശുക്രിസ്തു തന്റെ മഹാദൗത്യം നൽകിയതെന്നും ഞങ്ങൾ വിശ്വസിക്കുന്നു. (മത്താ. 16:18, 28:19–20, മർക്കൊ. 1:14–20, എഫെ. 3:21, 1:23)
യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ചയിലും അന്തിമന്യായവിധിയിലും പാപികൾ നിത്യനാശ ത്തിൽ തള്ളപ്പെടുന്നതിലും ഞങ്ങൾ വിശ്വസി ക്കുന്നു. (വെളി. 20:1–10, 20:15)