ഞങ്ങളെക്കുറിച്ച്…
ഞങ്ങളോടൊപ്പം സന്ദർശിച്ച് സഹവാസത്തിൽ പങ്കുചേരാൻ താങ്കളെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ക്ഷണിക്കുന്നു. ബഥേൽ കുടുംബത്തിൽ ഓരോ ആത്മാവും ദൈവത്തിന്റെ കാഴ്ചയിൽ അമൂല്യമാണ്.
വിശുദ്ധ ബൈബിൾ നമ്മുടെ അന്തിമ അധികാരമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദൈവവചനം ദൈവപ്രചോദിതമാണ്; അത് നമ്മെ ഉപദേശിക്കാനും തിരുത്താനും ശരിയായ വഴിയിൽ നടത്താനും നീതിയിൽ വളർത്താനും ഉപകാരപ്പെടുന്നതാണ് (2 തിമൊഥെയൊസ് 3:16–17).
ഞങ്ങളുടെ സഭയുടെ വിലാസം:
ബഥേൽ മിഷനറി ബാപ്റ്റിസ്റ്റ് ചർച്ച്,
ഉപ്പുമണ്ണ്, കരിംകയം പി.ഒ,
മംഗലം ഡാം, പാലക്കാട് – 678706, കേരളം.
ഞങ്ങളുടെ സഭ വടക്കഞ്ചേരിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ–പാലക്കാട് ദേശീയപാതയുടെ മധ്യഭാഗത്തുള്ള മനോഹരമായ ഉപ്പുമണ്ണ് ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വടക്കഞ്ചേരിയിൽ നിന്ന് ഏകദേശം 16 കി.മീ ദൂരം, മംഗലം ഡാമിൽ നിന്ന് വെറും 3 കി.മീ മാത്രം ദൂരം.
📍 സ്ഥലം (Google Maps): https://maps.app.goo.gl/1YwKHxUQUS2gEKJQA
ഞങ്ങളുടെ ദൗത്യം (Mission):
ദൈവത്തെക്കുറിച്ചും, അവിടുത്തെ സ്നേഹത്തെക്കുറിച്ചും, മനുഷ്യരാശിക്കുവേണ്ടിയുള്ള അതുല്യമായ തന്റെ പ്രവൃത്തിയെക്കുറിച്ചും പങ്കുവെക്കുക; തിരുവെഴുത്ത് പഠിപ്പിച്ചും, സ്നാനപ്പെടുത്തിക്കൊണ്ടും പ്രദേശത്ത് ക്രിസ്തുവിനുവേണ്ടി ശിഷ്യരെ ഉണ്ടാക്കുക; സഭകൾ സ്ഥാപിക്കുക; സമൂഹത്തിനും രാഷ്ട്രങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക; എല്ലാവർക്കും നന്മ ചെയ്യുക; സമാധാനത്തോടെ ജീവിക്കുക; ക്രിസ്തുവിനുവേണ്ടി സാക്ഷ്യം വഹിക്കുക.
ഞങ്ങളുടെ ദർശനം (Vision):
എല്ലാ വിശ്വാസികളും, ദൈവം ആഗ്രഹിക്കുന്ന പൂർണ്ണമായ ആത്മീയ പക്വത പ്രാപിച്ച്, വിശ്വാസത്തിലും സ്നേഹത്തിലും ജീവിതത്തിലും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്ന സഭയായി മാറുക.
ഞങ്ങളുടെ യോഗങ്ങൾ (Gatherings):
ഞായറാഴ്ച ആരാധന കൂട്ടായ്മ
എല്ലാ ഞായറാഴ്ചയും രാവിലെ 9:00 മുതൽ 11:30 വരെ
ഹൃദയംഗമമായ ആരാധന, ദൈവവചന പഠനം, സന്തോഷകരമായ സഹവാസം.
Live: https://www.youtube.com/@bethelmbchurchofficial/streams
മധ്യവാര ആരാധന കൂട്ടായ്മ
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 7:30 മുതൽ 8:30 വരെ
ആരാധനയും വചനവും നിറഞ്ഞ ഒരു ആത്മീയ നവീകരണ സമയം.
Live: https://www.youtube.com/@bethelmbchurchofficial/streams
പൊതു ബൈബിൾ പഠനം
എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7:30 മുതൽ 8:30 വരെ
വചനബോധം ആഴപ്പെടുത്താനും വിശ്വാസത്തിൽ വളരാനും ഒരു അവസരം.
Live: https://www.youtube.com/playlist?list=PLzqRvLjfCp4f_P0Re7AHZHrREH9GjqKEm
പ്രാർത്ഥന കൂട്ടായ്മ
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 5:30 മുതൽ 6:30 വരെ
പരസ്പരത്തിനും സമൂഹത്തിനും ലോകത്തിനും വേണ്ടി ഇടവിടാതെ പ്രാർത്ഥിക്കുന്ന അനുഗ്രഹീത സമയം.
WhatsApp Voice Call: https://call.whatsapp.com/voice/F7xynnKV0UI5HVx1FqCejc
ഇവയ്ക്കൊപ്പം, ബൈബിൾ പഠനങ്ങൾ, ഉപദേശ പഠനങ്ങൾ, ബൈബിൾ സ്കൂൾ, പുരുഷന്മാർ, സ്ത്രീകൾ, യുവജനങ്ങൾ എന്നിവരുടെ കൂട്ടായ്മകൾ , സുവിശേഷ പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനങ്ങൾ എന്നിവയും നടക്കുന്നു.
എല്ലാ വ്യക്തികളോടും യേശുക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും പങ്കിടുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. ക്രിസ്തുവിന്റെ കല്പനയായ: “നിന്നെപ്പോലെ നിന്റെ സ്നേഹിക്ക” (മത്തായി 22:39) എന്ന വചനം ജീവിതത്തിൽ നടപ്പിലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ജീവിതത്തിൽ താങ്കൾ എവിടെയായിരുന്നാലും, ബഥേലിൽ നിങ്ങള്ക്കൊരു സ്ഥലം ഉണ്ടു. തുറന്ന കൈകളോടെ താങ്കളെ സ്വാഗതം ചെയ്യുകയും വിശ്വാസത്തിലും സന്തോഷത്തിലും ഒരുമിച്ച് നടക്കുകയും ചെയ്യുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
“'ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ” (1 തെസ്സലൊനീക്യർ 5:11)
We are...
We warmly invite you to visit us and join our fellowship! At Bethel, every soul is precious in the sight of God. We believe the Holy Bible is our final authority, divinely inspired, and powerful to teach, correct, and build us up in righteousness (2 Timothy 3:16–17).
Our church address is Bethel Missionary Baptist Church, Uppumannu, Karimkayam P.O, Mangalam Dam, Palakkad – 678706, Kerala.
We are located near Vadakkencherry, which is almost the midpoint of the Thrissur–Palakkad National Highway. From Vadakkencherry, our church is about 16 km away in the beautiful village of Uppumannu, just 3 km from Mangalam Dam.
📍Google Maps location: https://maps.app.goo.gl/1YwKHxUQUS2gEKJQA
Our Mission:
Our mission is to share about God, His love, and His unique work for humanity; to make disciples for Christ in our locality through the teaching of Scripture and baptising them; to plant churches; to pray earnestly for our society and nations; to do good to all; to live peacefully; and to be faithful witnesses of Christ.
Our Vision:
Our vision is to become a church where every believer grows into the full spiritual maturity that God desires — reflecting Christ in faith, love, and life.
Our Gatherings:
Sunday Worship Service
Every Sunday, 9:00 AM to 11:30 AM
A time of heartfelt worship, the study of God’s Word, and joyful fellowship.
Live on - https://www.youtube.com/@bethelmbchurchofficial/streams
Midweek Worship Fellowship
Every Wednesday, 7:30 PM to 8:30 PM
A refreshing midweek service filled with worship and the Word.
Live on - https://www.youtube.com/@bethelmbchurchofficial/streams
Public Bible Study
Every Saturday, 7:00 PM to 8:00 PM
An opportunity to deepen our understanding of Scripture and grow in faith.
Live on - https://www.youtube.com/playlist?list=PLzqRvLjfCp4f_P0Re7AHZHrREH9GjqKEm
Prayer Fellowship
Every Friday, 5:30 PM to 6:30 PM
A blessed time of intercession for one another, our community, and the world.
WhatsApp Voice Call on - https://call.whatsapp.com/voice/F7xynnKV0UI5HVx1FqCejc
Along with these, we also have Bible and doctrinal studies, Sunday School, men’s, women’s, and youth fellowships, outreach ministries, and social services to support those in need.
Our greatest joy is to share the love and hope of Jesus Christ with all people, living out His commandment: “Love your neighbour as yourself” (Matthew 22:39).
No matter where you are in life, there is a place for you at Bethel. We look forward to welcoming you with open arms and walking together in faith and joy.
"Therefore encourage one another and build one another up, just as you are doing." (1 Thessalonians 5:11)