പ്രിയ സുഹൃത്തുക്കളേ, ഏവർക്കും സ്നേഹപൂർവ്വം വന്ദനം...
Bethel Bible Study ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 7:30 മുതൽ 8:30 വരെ ബൈബിൾ ക്ലാസ് ക്രമീകരിച്ചിരിക്കുന്നു.
ഈ വർഷം മുതൽ വിഷയാധിഷ്ഠിതമായ ഗൗരവമുള്ള പഠനങ്ങളായിരിക്കും നടക്കുക:
സിസ്റ്റമാറ്റിക് തിയോളജിയുടെ പ്രധാന 10 ശാഖകൾ
സഭാ ചരിത്രം
ബൈബിൾ ചരിത്രപരമായ അവലോകനം
പഴയ നിയമവും പുതിയ നിയമവും സർവ്വേ
പുതിയ നിയമ പുസ്തകങ്ങളിലൂടെ വിശദമായ പഠനം
📚 സർട്ടിഫിക്കേഷൻ വിശദാംശങ്ങൾ:
ഈ കോഴ്സിന്റെ സർട്ടിഫിക്കേഷൻ South India Bible Institute, Thrissur മുഖേന നൽകുന്നതായിരിക്കും.
സർട്ടിഫിക്കറ്റ് ആഗ്രഹിക്കുന്നവർക്ക് മാത്രം പരീക്ഷകളും അസൈൻമെന്റുകളും എഴുതാം. സർട്ടിഫിക്കറ്റ് ആവശ്യമില്ല എങ്കിൽ ക്ലാസ്സുകൾ മാത്രം പങ്കെടുക്കുവാനും കഴിയും.
1 വർഷം – C.Th. (Certificate in Theology)
2 വർഷം – D.Th. (Diploma in Theology)
3 വർഷം – B.Th. (Bachelor of Theology)
🎓 ആർക്കെല്ലാം പങ്കെടുക്കാം?
ബൈബിൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾ, വിശ്വാസികൾ, സൺഡേ സ്കൂൾ അധ്യാപകർ, ശുശ്രൂഷയിൽ ഉള്ളവർ, ദൈവവചനത്തിൽ വളരുവാൻ ആഗ്രഹിക്കുന്ന ഏവർക്കും പങ്കെടുക്കാം.
ഈ കോഴ്സ് പൂർണ്ണമായും സൗജന്യമാണ്.
ഓഫ്ലൈൻ & ഓൺലൈൻ ആയി പങ്കെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.
📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
WhatsApp Group Link: https://chat.whatsapp.com/HHXnCoW3acIEv3iyMe6DVn
ക്ലാസ്സ് നോട്ടുകൾ
“ദൈവവചനം ജീവനും ശക്തിയുമുള്ളതാകുന്നു (എബ്രായർ 4:12). അത് നമ്മുടെ ഹൃദയങ്ങളെ പരിശോധിക്കുകയും നമ്മുടെ വഴികളെ ശരിയാക്കുകയും ചെയ്യുന്നു. ഈ ലോകത്തിലെ ഇരുളിനിടയിൽ, ദൈവവചനം നമ്മുടെ പാതയ്ക്ക് ദീപവും വഴിക്ക് വെളിച്ചവും ആകുന്നു (സങ്കീർത്തനങ്ങൾ 119:105). അതുകൊണ്ട് ഓരോ വിശ്വാസിയും വചനത്തിൽ സ്ഥിരമായി നിലകൊണ്ടു ദൈവത്തെ കൂടുതൽ അറിയുകയും ആത്മീയമായി വളരുകയും ചെയ്യേണ്ടതാണ്. ബൈബിൾ പഠനത്തിലൂടെ കർത്താവിനോടുള്ള അടുത്ത ബന്ധത്തിലേക്ക് കടന്നുവരുവാൻ നിങ്ങളെ സ്നേഹത്തോടെ ക്ഷണിക്കുന്നു.”